വിദ്യാലയങ്ങളിലെ
ഇലക്ട്രോണിക് മാലിന്യങ്ങളുടെ
(ഇ-മാലിന്യം)സാന്നിധ്യം
പഠനവിഷയമാക്കിയെടുത്തുകൊണ്ടു
വിദ്യാലയങ്ങള്‍ ഇ
മാലിന്യകേന്ദ്രങ്ങളാകുന്നുവോ?സ്കൂള്‍
ഐ.ടി ലാബുകളെ
അടിസ്ഥാനമാക്കി ഒരു പഠനം
എന്ന ഐ.ടി
പ്രോജക്ട്അവതരിപ്പിച്ച്
പട്ടാമ്പി ഉപജില്ലാ ഐ.ടി
മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗം
ഐ.ടി പ്രോജക്ട്
മത്സരത്തില്‍ കൊപ്പം ഗവ:
ഹൈസ്ക്കൂളിലെ
കാവ്യ.കെ.ദാസ്
ഒന്നാം സ്ഥാനവം എ ഗ്രേഡുംകരസ്ഥമാക്കി
ജില്ലാമത്സരത്തിലേക്ക്
യോഗ്യതനേടി.നാം
പരിസ്ഥിതി മലിനീകരണത്തിലേക്ക്
ദിനംപ്രതി മുന്നേറുമ്പോഴാണ്
കേരളംപോലെയുള്ള ഐ.ടി
മേഖലയെ നന്നായി ഉപയോഗപ്പെടുത്തുന്ന
സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയാവുന്ന
ഇ -മാലിന്യ പ്രശ്നം
പഠനവിഷയമായി കാവ്യ
ഉയര്‍ത്തികാണിക്കുന്നത്.കേരളത്തിലെ
വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍
അധിഷ്ടിത പഠനപ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ട് പതിനാലു
വര്‍ഷങ്ങള്‍ കഴിഞ്ഞു.ഇതിനായി
സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍
അനുബന്ധ ഉപകരണങ്ങള്‍ വലിയഅളവില്‍
വിതരണം ചെയ്തുവരികയുമുണ്ടായി.എന്നാല്‍
ഓരോ വര്‍ഷം കഴിയുംതോറും
സ്കൂള്‍ ഐ.ടി
ലാബുകള്‍ ഇ മാലിന്യം കൊണ്ടു
നിറയുന്ന അവസ്ഥയാണുണ്ടായത്.ഇ-മാലിന്യ
സംസ്കരണത്തിനോ നിര്‍മ്മാര്‍ജനത്തിനോ
യാതൊരു നടപടിയും ഇല്ലാത്ത
സന്ദര്‍ഭത്തിലാണ് കാവ്യ എന്ന
കുട്ടിയുടെ ഐ.ടി
പഠന പ്രോജക്ടിലെ നിര്‍ദ്ദേശങ്ങള്‍
പ്രസക്തിയേറുന്നത്.വിദ്യാലയങ്ങളിലെ
ഇ മാലിന്യ സാന്നിധ്യം
അറിയുന്നതിനായി പാലക്കാട്
ജില്ലയിലെ നൂറ് വിദ്യാലയങ്ങളില്‍
നിന്നും ഓണ്‍ലൈന്‍ ചോദ്യാവലിയിലൂടെ
ശേഖരിച്ച വിവരങ്ങളും സ്കൂള്‍
ഐ.ടികോര്‍ഡിനേറ്റര്‍മാര്‍,
ഗ്രാമപഞ്ചായത്ത്
,ആരോഗ്യപ്രവര്‍ത്തകര്‍
തുടങ്ങിയവരെ അഭിമുഖം നടത്തിയും
സാങ്കേതിക വിദ്യയുടെ സഹായത്തോടെയും
നടത്തിയ വിവരശേഖരണത്തെ
അപഗ്രഥിച്ച് എത്തിച്ചേര്‍ന്ന
നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും
പഠനം കാര്യഗൗരവത്തോടെ
നടത്തിയാതണെന്ന
ബോധ്യപ്പെടുത്തലുകൂടിയാണ്.നിയമങ്ങള്‍
നിലവിലുണ്ടായിട്ടും നടപ്പാക്കാനോ
പാലിക്കാനോ കഴിയാതെ പോകുമ്പോള്‍
ഒരു ഓര്‍മ്മപ്പെടുത്തലും
ഇ-മാലിന്യത്തില്‍
നിന്നും കളിപ്പാട്ടങ്ങളുണ്ടാക്കമെന്നും
അതിനായി വൊക്കേഷണല്‍ കോഴ്സുകളായി
വിദ്യാര്‍ത്ഥികള്‍
ഉപയോഗപ്പെടുത്താവുന്ന
തരത്തില്‍ പുതിയ പാഠ്യപദ്ധതികള്‍
നടപ്പാക്കാനും അധികാരികളെ
ഓര്‍മ്മപ്പെടുത്തുന്ന ഈ
മിടുക്കി തന്റെ നിര്‍ദ്ദേശങ്ങള്‍
ഒരു നിവേദനമായി
ബഹു.വിദ്യാഭ്യാസവകുപ്പുമന്ത്രിയ്കും
പട്ടാമ്പി എം.എല്‍.എ
ശ്രീ.സി.പി.മുഹമ്മദിനും
സമര്‍പ്പിക്കുകയുണ്ടായി.കൊപ്പം
ഗവ:ഹൈസ്ക്കൂളിലെ
പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ
കാവ്യ.കെ.ദാസ്
കൊപ്പം, മണ്ണേങ്കോട്,
എം.പി
കൃഷ്ണദാസിന്റെയും സീനയുടെയും
പുത്രിയാണ്. കാവ്യ
പഠനത്തിലും തന്റെ മികവ്
തെളിയിച്ച കുട്ടിയാണ്.

No comments:
Post a Comment