ബ്ലോഗ്

വിദ്യാലയങ്ങള്‍ ഇ-മാലിന്യ കേന്ദ്രങ്ങളാകുന്നവോ എന്ന വിഷയം ചര്‍ച്ചചെയ്യുന്നതിനായി ഒരു വേദി

Wednesday, 26 November 2014

article

വിദ്യാലയങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങളുടെ
(-മാലിന്യം)സാന്നിധ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു

മാലിന്യം എന്നത് കേരളീയരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള ഒരു വാക്കല്ല.എന്തിനും ഏതിനും മാലിന്യം എന്ന വാക്ക് ഉപയോഗിച്ച് നമ്മളോടൊപ്പം ജീവിക്കുന്ന ഒന്നായി മാറിയിരിക്കുന്നു അത്.എന്നാല്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ നമ്മുക്കിടയിലെ പുതിയ അതിഥിയാണ്.പുത്തന്‍ തലമുറ എന്നു പറയുന്ന വിഭാഗത്തിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ പറ്റുന്ന ഒന്ന്.കേരളത്തിലെ വിദ്യാലയങ്ങളില്‍ സജീവമായി വിവരവിനിമയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് പതിനാലു വര്‍ഷമാകുന്നു.ഈ കാലഘട്ടത്തില്‍ ഓരോ വിദ്യാലയത്തിനും ഐ.ടി സ്ക്കൂള്‍, എം.പി, എം.എല്‍.എ പദ്ധതികളിലായി ലഭിച്ച കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും എണ്ണം വളരെ വലുതാണ്.ഇത് ഉപയോഗപ്പെടുത്തിയതോടെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഇടയിലെ പഠനം പ്രവര്‍ത്തന രീതികളില്‍ കാതലായ മറ്റങ്ങള്‍ വന്നു.ക്ലാസ് മുറികളിലെ വിരസമായ വെര്‍ബലിസം കുറേയേറെ മാറി.ശബ്ദങ്ങളും ചിത്രങ്ങളും ചലനങ്ങളും കുട്ടികളില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ചില്ലറയല്ല.ഇതിനൊക്കെ ശക്തമായ നേതൃത്ത്വം കൊടുക്കാന്‍ കേരളത്തിലെ ഐ.ടി.@സ്കൂളിനു കഴിഞ്ഞു.എന്നാല്‍ കുറച്ചുകാലമായി ഐ.ടി.@സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര വേഗതപോരാത്ത ഒരവസ്ഥ അനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.ഇതിന്റെ ദുരന്തഫലങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു എന്നതിന്റെ ആദ്യ ചിത്രങ്ങളിലൊന്നാണ് വിദ്യാലയങ്ങളിലെ ഈ മാലിന്യ സാന്നിധ്യത്തിന്റെ അളവ് ക്രമാധീതമായി വര്‍ദ്ധിച്ചത്.
ഹാര്‍ഡ് വെയര്‍ക്ലിനിക്കുകള്‍ എന്നപേരില്‍ വര്‍ഷംതോറും നടത്തി വന്നിരുന്ന അറ്റകുറ്റ പണികള്‍ നിന്നുപോയത് ഇ മാലിന്യങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കി.

ഈ ഘട്ടത്തിലാണ് ഞങ്ങള്‍ പാലക്കാടുള്ള സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാരുടെ കൂട്ടായ്മയായ എസ്..ടി.സി ഫോറം പാലക്കാട് ഒരു ഓണ്‍ലൈന്‍ സര്‍വ്വേ നടത്തിയത്.2014ജൂലൈ മാസത്തിലെ സ്കൂളുകളിലെ നിലവിലുള്ള കമ്പ്യൂട്ടര്‍-അനുബന്ധ ഉപകരണങ്ങളുടെ വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ചോദ്യാവലിക്ക് ജില്ലയിലെ നൂറ് സ്കൂളുകള്‍ പ്രതികരിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ക്രോഡീകരണത്തിനും അപഗ്രഥനത്തിനും വിധേയമാക്കിയപ്പോള്‍ ലഭിച്ചത് ഗൗരവമേറിയ വിവരങ്ങള്‍തന്നെയായിരുന്നു.തുടര്‍ നടപടികളുടെ ഭാഗമായി പാലക്കാട് ജില്ലാ പഞ്ചായത്ത്,ഓരോ നിയമസഭാമണ്ഡലങ്ങളിലെയും എം.എല്‍.എമാര്‍ എന്നിവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്കുകയുണ്ടായി.എന്നാല്‍ ഇതുകൊണ്ടൊന്നും പ്രശ്നങ്ങള്‍ പൂര്‍ണമായുംഅവസാനിക്കുന്നില്ല.
വിദ്യാലയങ്ങളിലെ ഇ-മാലിന്യം എന്തുചെയ്യണമെന്നത് ഒരു പോളിസിയായി തന്നെ വരേണ്ടതല്ലേ?ഇതിനുള്ള പഠനങ്ങള്‍ നടക്കേണ്ടതല്ലേ?കേരളത്തിലെ ഇ-മാലിന്യപ്രശ്നങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങള്‍ നടക്കുകയും അവ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.ഇതിന്റെ പ്രതികരണം എന്ന നിലയില്‍ ഇക്കഴിഞ്ഞ കേരളപിറവി ദിനത്തില്‍ ബഹു.നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി സാഹിബ് കിലോയ്ക്ക് അഞ്ചുരൂപ വെച്ച് ഇ-മാലിന്യങ്ങള്‍ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഗവണ്‍മെന്റ് ആരംഭിക്കുന്നതായി പറഞ്ഞിട്ടുണ്ട്.അപ്പോഴും വിദ്യാലയങ്ങളിലെ ഇ-മാലിന്യം എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്.
ഈ ഘട്ടത്തിലാണ് 'വിദ്യാലയങ്ങള്‍ ഇ മാലിന്യകേന്ദ്രങ്ങളാകുന്നുവോ?സ്കൂള്‍ ഐ.ടി ലാബുകളെ അടിസ്ഥാനമാക്കി ഒരു പഠനം 'എന്ന പഠനപ്രോജക്ടിലൂടെ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കാന്‍ ആഗ്രഹിക്കുന്നത്.

1.വിദ്യാലയങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കമ്പ്യൂട്ടറുകളില്‍ പലതിലും കേടുവരാത്ത ഒട്ടേറെ ഘടകങ്ങളുണ്ട്.
2.-മാലിന്യ സംസ്കരണം സംബന്ധിച്ച് പ്രാദേശിക ഭരണകൂടം,.ടി സ്കൂള്‍,വിദ്യാലയങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് കാര്യമായ ധാരണകളില്ല.
3.-മാലിന്യത്തില്‍ നിന്നും ഉല്പന്നങ്ങള്‍ എന്ന ആശയം ഇതുവരെ കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ല.
4.വിദ്യലയങ്ങളിലെ പഴയ കമ്പ്യൂട്ടര്‍-അനുബന്ധ ഉപകരണങ്ങള്‍ എന്തുചെയ്യണമെന്ന നിര്‍ദ്ദേശങ്ങള്‍ ഇതുവരെയും വിദ്യാലയങ്ങള്‍ക്ക് നല്കീട്ടില്ല.

നിര്‍ദ്ദേശങ്ങള്‍
1.ഓരോ ഉപജില്ലയിലെയും ഒരു വി.എച്ച്.എസ്.ഇ വിഭാഗത്തോടൊപ്പം സ്ഥിരം ഹാര്‍ഡ് വെയര്‍ക്ലിനിക്ക് ആരംഭിക്കുകയും ഇ-മാലിന്യ സംഭരണകേന്ദ്രങ്ങളായി മാറ്റുകയും വേണം.
2.-മാലിന്യത്തില്‍ നിന്നും കളിപ്പാട്ടങ്ങള്‍,ഷോകെയ്സില്‍ വെയ്ക്കാവുന്ന ഉല്പന്നങ്ങള്‍,അലങ്കാര ലൈറ്റുകള്‍ തുടങ്ങി പുനരുപയോഗത്തിനു സാധ്യമാകുന്നവ പരിശീലിപ്പിക്കുന്ന ഹ്രസ്വകാലകോഴ്സുകള്‍ വി.എച്ച്.എസ്.ഇ യില്‍ ആരംഭിക്കണം.
3.വിദ്യാലയങ്ങളിലെ ഉപയോഗരഹിതമായ കമ്പ്യൂട്ടര്‍-അനുബന്ധഉപകരണങ്ങള്‍ എന്തുചെയ്യണമെന്ന നിര്‍ദ്ദേശം വിദ്യാലയമേധാവിയ്ക്ക് നല്കണം.
4.-മാലിന്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍,സംസ്കരണരീതികള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമായി പാഠപുസ്തകങ്ങള്‍ വരണം.

ഇതൊന്നും അവസാനവാക്കല്ല.പക്ഷേ ആലസ്യം നമ്മെ എത്തിക്കുന്നത് നാശത്തിലേക്കായിരിയ്ക്കും. അഭിപ്രായങ്ങളുംപ്രതികരണങ്ങളും വിലപ്പെട്ടതാണ്.

ഇഖ്ബാല്‍ മങ്കട
പ്രസിഡന്റ്
എസ്..ടി.സി ഫോറം,പാലക്കാട്

news

Saturday, 22 November 2014

(ഇ-മാലിന്യം)

വിദ്യാലയങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങളുടെ (-മാലിന്യം)സാന്നിധ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു......

ഇതൊന്നും അവസാനവാക്കല്ല.പക്ഷേ ആലസ്യം നമ്മെ എത്തിക്കുന്നത് നാശത്തിലേക്കായിരിയ്ക്കും.നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണ്.

Saturday, 15 November 2014

പഠനപ്രോജക്ടുമായി കാവ്യ.കെ.ദാസ്

വിദ്യാലയങ്ങളിലെ ഇ-മാലിന്യ നിര്‍മാര്‍ജ്ജനംലക്ഷ്യമിട്ട് പഠനപ്രോജക്ടുമായി കാവ്യ.കെ.ദാസ്
വിദ്യാലയങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങളുടെ (-മാലിന്യം)സാന്നിധ്യം പഠനവിഷയമാക്കിയെടുത്തുകൊണ്ടു വിദ്യാലയങ്ങള്‍ ഇ മാലിന്യകേന്ദ്രങ്ങളാകുന്നുവോ?സ്കൂള്‍ ഐ.ടി ലാബുകളെ അടിസ്ഥാനമാക്കി ഒരു പഠനം എന്ന ഐ.ടി പ്രോജക്ട്അവതരിപ്പിച്ച് പട്ടാമ്പി ഉപജില്ലാ ഐ.ടി മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗം ഐ.ടി പ്രോജക്ട് മത്സരത്തില്‍ കൊപ്പം ഗവ: ഹൈസ്ക്കൂളിലെ കാവ്യ.കെ.ദാസ് ഒന്നാം സ്ഥാനവം എ ഗ്രേഡുംകരസ്ഥമാക്കി ജില്ലാമത്സരത്തിലേക്ക് യോഗ്യതനേടി.നാം പരിസ്ഥിതി മലിനീകരണത്തിലേക്ക് ദിനംപ്രതി മുന്നേറുമ്പോഴാണ് കേരളംപോലെയുള്ള ഐ.ടി മേഖലയെ നന്നായി ഉപയോഗപ്പെടുത്തുന്ന സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയാവുന്ന ഇ -മാലിന്യ പ്രശ്നം പഠനവിഷയമായി കാവ്യ ഉയര്‍ത്തികാണിക്കുന്നത്.കേരളത്തിലെ വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍ അധിഷ്ടിത പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് പതിനാലു വര്‍ഷങ്ങള്‍ കഴിഞ്ഞു.ഇതിനായി സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വലിയഅളവില്‍ വിതരണം ചെയ്തുവരികയുമുണ്ടായി.എന്നാല്‍ ഓരോ വര്‍ഷം കഴിയുംതോറും സ്കൂള്‍ ഐ.ടി ലാബുകള്‍ ഇ മാലിന്യം കൊണ്ടു നിറയുന്ന അവസ്ഥയാണുണ്ടായത്.-മാലിന്യ സംസ്കരണത്തിനോ നിര്‍മ്മാര്‍ജനത്തിനോ യാതൊരു നടപടിയും ഇല്ലാത്ത സന്ദര്‍ഭത്തിലാണ് കാവ്യ എന്ന കുട്ടിയുടെ ഐ.ടി പഠന പ്രോജക്ടിലെ നിര്‍ദ്ദേശങ്ങള്‍ പ്രസക്തിയേറുന്നത്.വിദ്യാലയങ്ങളിലെ ഇ മാലിന്യ സാന്നിധ്യം അറിയുന്നതിനായി പാലക്കാട് ജില്ലയിലെ നൂറ് വിദ്യാലയങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ചോദ്യാവലിയിലൂടെ ശേഖരിച്ച വിവരങ്ങളും സ്കൂള്‍ ഐ.ടികോര്‍ഡിനേറ്റര്‍മാര്‍, ഗ്രാമപഞ്ചായത്ത് ,ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ അഭിമുഖം നടത്തിയും സാങ്കേതിക വിദ്യയുടെ സഹായത്തോടെയും നടത്തിയ വിവരശേഖരണത്തെ അപഗ്രഥിച്ച് എത്തിച്ചേര്‍ന്ന നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും പഠനം കാര്യഗൗരവത്തോടെ നടത്തിയാതണെന്ന ബോധ്യപ്പെടുത്തലുകൂടിയാണ്.നിയമങ്ങള്‍ നിലവിലുണ്ടായിട്ടും നടപ്പാക്കാനോ പാലിക്കാനോ കഴിയാതെ പോകുമ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തലും ഇ-മാലിന്യത്തില്‍ നിന്നും കളിപ്പാട്ടങ്ങളുണ്ടാക്കമെന്നും അതിനായി വൊക്കേഷണല്‍ കോഴ്സുകളായി വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ പുതിയ പാഠ്യപദ്ധതികള്‍ നടപ്പാക്കാനും അധികാരികളെ ഓര്‍മ്മപ്പെടുത്തുന്ന ഈ മിടുക്കി തന്റെ നിര്‍ദ്ദേശങ്ങള്‍ ഒരു നിവേദനമായി ബഹു.വിദ്യാഭ്യാസവകുപ്പുമന്ത്രിയ്കും പട്ടാമ്പി എം.എല്‍.എ ശ്രീ.സി.പി.മുഹമ്മദിനും സമര്‍പ്പിക്കുകയുണ്ടായി.കൊപ്പം ഗവ:ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കാവ്യ.കെ.ദാസ് കൊപ്പം, മണ്ണേങ്കോട്, എം.പി കൃഷ്ണദാസിന്റെയും സീനയുടെയും പുത്രിയാണ്. കാവ്യ പഠനത്തിലും തന്റെ മികവ് തെളിയിച്ച കുട്ടിയാണ്.

Tuesday, 4 November 2014

appeal

ഇ-മാലിന്യ സംസ്കരണ നടപടികള്‍ക്കായി
ഒരു നിവേദനം
 
ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.അബ്ദുറബ്ബ് അവര്‍കള്‍ക്ക് കൊപ്പം ഗവ: ഹൈസ്ക്കൂളിലെ 10 D ക്ലാസില്‍ പഠിക്കുന്ന കാവ്യ.കെ.ദാസ് നല്കന്ന നിവേദനം.

സര്‍,

.സി.ടി പഠനപ്രോജക്ടിന്റെ ഭാഗമായി 'വിദ്യാലയങ്ങള്‍ ഇ-മാലിന്യകേന്ദ്രങ്ങളാകുന്നുവോ? സ്കൂള്‍ ഐ.ടി.ലാബുകളെ അടിസ്ഥാനമാക്കി ഒരു പഠനം'എന്ന വിഷയത്തില്‍ ഞാനൊരു പഠന പ്രോജക്ട് തയ്യാറാക്കുന്നു. പാലക്കാട് ജില്ലയിലെ നൂറുവിദ്യാലയങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പ്രകാരം സ്കൂളുകളില്‍ ഉപയോഗ ശൂന്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഓരോ വര്‍ഷവും കുന്നുകൂടുകയും ഭാവിയില്‍ പ്രവചിക്കാന്‍ കഴിയാത്ത വിധം ഇ-മാലിന്യ കൂമ്പാരമായി വിദ്യാലയങ്ങള്‍ മാറ്റപ്പെടുമെന്നും ഞാന്‍ ഭയക്കുന്നു. ഇതിന്റെ ഭാഗമായി തന്നെ സ്കൂളിലെ ഐ.ടി.കോര്‍ഡിനേറ്റര്‍മാര്‍, പ്രധാന അധ്യാപകര്‍,പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരുമായും അഭിമുഖം നടത്തുകയുണ്ടായി.എന്നാല്‍ ഈ വിഷയത്തിന്റെ ഗൗരവം വേണ്ടത്ര സമൂഹത്തില്‍ വരാത്തതുകൊണ്ടാണോ എന്നറിയില്ല നിയമപരമായി ഇ മാലിന്യത്തിന്റെ അളവു കുറയ്ക്കുന്നതിനും സംസ്കരിക്കുന്നതിനും വേണ്ടത്ര പരിശീലനമോ,പ്രചാരമോ,നടപടികളോ കാണുന്നില്ല.ഈ അവസരത്തിലാണ് നമ്മുടെ സ്കൂളുകളില്‍ കുമിഞ്ഞുകൂടുന്ന ഇ മാലിന്യം ശരിയായ രീതിയില്‍ സംസ്കരിക്കുന്നതിനും ഇ മാലിന്യമാകുന്ന കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളില്‍ നിന്നും രൂപപ്പെടുത്തിയെടുക്കാവുന്ന ഉല്പന്നങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങളും നടപടികളും ഉണ്ടാകാന്‍ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിഎന്ന നിലയില്‍ അങ്ങയുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

കൊപ്പം
20/10/2014

ബഹുമാനപ്പെട്ട പട്ടാമ്പി നിയോജക മണ്ഡലം എം.എല്‍.എ ശ്രീ.സി.പി.മുഹമ്മദ് അവര്‍കള്‍ക്ക് കൊപ്പം ഗവ: ഹൈസ്ക്കൂളിലെ 10 D ക്ലാസില്‍ പഠിക്കുന്ന കാവ്യ.കെ.ദാസ് നല്കന്ന നിവേദനം.

സര്‍,

.സി.ടി പഠനപ്രോജക്ടിന്റെ ഭാഗമായി 'വിദ്യാലയങ്ങള്‍ ഇ-മാലിന്യകേന്ദ്രങ്ങളാകുന്നുവോ? സ്കൂള്‍ ഐ.ടി.ലാബുകളെ അടിസ്ഥാനമാക്കി ഒരു പഠനം'എന്ന വിഷയത്തില്‍ ഞാനൊരു പഠന പ്രോജക്ട് തയ്യാറാക്കുന്നു. പാലക്കാട് ജില്ലയിലെ നൂറുവിദ്യാലയങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ഓരോ സ്കൂളിലും ഉപയോഗ ശൂന്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഓരോ വര്‍ഷവും കുന്നുകൂടുകയും ഭാവിയില്‍ പ്രവചിക്കാന്‍ കഴിയാത്ത വിധം ഇ-മാലിന്യ കൂമ്പാരമായി വിദ്യാലയങ്ങള്‍ മാറ്റപ്പെടുമെന്നും ഞാന്‍ ഭയക്കുന്നു. ഇതിന്റെ ഭാഗമായി തന്നെ സ്കൂളിലെ ഐ.ടി.കോര്‍ഡിനേറ്റര്‍മാര്‍, പ്രധാന അധ്യാപകര്‍,പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരുമായും അഭിമുഖം നടത്തുകയുണ്ടായി.എന്നാല്‍ ഈ വിഷയത്തിന്റെ ഗൗരവം വേണ്ടത്ര സമൂഹത്തില്‍ വരാത്തതുകൊണ്ടാണോ എന്നറിയില്ല നിയമപരമായി ഇ മാലിന്യത്തിന്റെ അളവു കുറയ്ക്കുന്നതിനും സംസ്കരിക്കുന്നതിനും വേണ്ടത്ര പ്രചാരമോ,നടപടികളോ കാണുന്നില്ല.ഈ അവസരത്തിലാണ് നമ്മുടെ സ്കൂളുകളില്‍ കുമിഞ്ഞുകൂടുന്ന ഇ മാലിന്യം ശരിയായ രീതിയില്‍ സംസ്കരിക്കുന്നതിനും ഇ മാലിന്യമാകുന്ന കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളില്‍ നിന്നും രൂപപ്പെടുത്തിയെടുക്കാവുന്ന ഉല്പന്നങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങളും നടപടികളും ഉണ്ടാകാന്‍ ബഹുമാനപ്പെട്ട എം.എല്‍.എ എന്ന നിലയില്‍ അങ്ങയുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

കൊപ്പം
20/10/2014

Tuesday, 21 October 2014

വിദ്യാലയങ്ങള്‍

വിദ്യാലയങ്ങള്‍ ഇ-മാലിന്യകേന്ദ്രങ്ങളാകുന്നുവോ?

Saturday, 18 October 2014

post2

ഇ മാലിന്യം-ഒരു കുറിപ്പ്

എന്താണ്ഇ-മാലിന്യം
  • കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം സ്ഥലകാലസീമകളെ മറികടന്നുകൊണ്ട്‌ ഒരു പുതിയ ജീവിതശൈലിക്ക്‌ തന്നെ തുടക്കമിട്ടു. ഇതോടൊപ്പം ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യ കടന്നുചെല്ലാത്ത മേഖലകളില്ല എന്നു പറയാം. ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും, മാധ്യമരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ നാന്ദി കുറിച്ചുകൊണ്ട്‌ കംപ്യൂട്ടറുകളുടെ ശൃംഖല തന്നെ വന്നു. ഒപ്പം ശൃംഖലകളുടെ ശൃംഖലയായ ഇന്റര്‍നെറ്റും. ഏത്‌ വാക്കിനുമുന്നിലും ധൈര്യമായി `' എന്ന അക്ഷരം കൂട്ടിചേര്‍ക്കാമെന്ന അറിവ്‌ ഏതൊരു വ്യക്തിക്കും ഇന്നുണ്ട്‌. പക്ഷെ ഇതോടൊപ്പം ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉളവാക്കുന്ന നിരവധി വസ്‌തുക്കള്‍ കൂടി നാം അറിഞ്ഞോ അറിയാതെയോ ചുറ്റിനും കുമിഞ്ഞുകൂടുന്നുണ്ട്‌. നാം ഉപയോഗിച്ചിട്ട്‌ മതിയാക്കി ഉപേക്ഷിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നിരുപദ്രവകാരിയാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. പരിസ്ഥിതിയുടെ അന്തകനായ നിരവധി വസ്‌തുക്കളുടെ ഒരു സഞ്ചയമാണിത്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം.നമ്മളില്‍ മിക്കവര്‍ക്കും ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വെറും പ്ലാസ്റ്റിക്‌ മാലിന്യം മാത്രം. എന്നാല്‍ സത്യം എന്താണ്‌? താമസിയാതെ നമ്മുടെ ഉപയോഗരഹിതമായ ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ തൊട്ടടുത്തുള്ള ആക്രിവ്യാപാര കേന്ദ്രത്തിലെത്തുമെന്നറിയാം. പിന്നീട്‌ എന്തു സംഭവിക്കും.
    ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ആഗോളതലത്തില്‍ പല ഏജന്‍സികളും കണ്ടെത്തികൊണ്ടിരിക്കുന്നത്‌.

    ഇലക്‌ട്രോണിക്‌ മാലിന്യം-നിര്‍വചനം
    ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയും അനുബന്ധ വസ്‌തുക്കളെയും ഇ -മാലിന്യമെന്ന്‌ പറയാം.

    ഇ മാലിന്യം രൂപം കൊള്ളുന്നത് എങ്ങിനെ?
    (1) സാങ്കേതികപരമായ കാരണങ്ങള്‍കൊണ്ട്‌ ഉപേക്ഷിക്കാം. ക്രമരഹിതമായ പ്രവര്‍ത്തനമോ നന്നാക്കാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകളോ സംഭവിക്കുമ്പോള്‍ ഉപേക്ഷിക്കുന്നത്‌. ഇന്ന്‌ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനശൈലിയുള്ള ഉപകരണങ്ങളാണ്‌ വിപണിയലധികവും ലഭ്യമായിട്ടുള്ളത്‌. ഒരു ഭാഗത്തിന്‌ മാത്രം പറ്റുന്ന പ്രശ്‌നം ഉപകരണം മൊത്തമായി തന്നെ ഉപേക്ഷിക്കാന്‍ കാരണമാകും.
    (2) താരതമ്യേന കുറഞ്ഞ വിലയുള്ള ഉപകരണങ്ങളുടെ ബാഹുല്യം. കേടുപാടുകള്‍ തീര്‍ക്കുന്നതിലും സാമ്പത്തിക ലാഭം ചിലപ്പോള്‍ പുതിയത്‌ വാങ്ങുന്നതായിരിക്കും.
    (3) ഏറെ സവിശേഷതകളുള്ള പുതിയ ഉപകരണങ്ങള്‍: പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടി.വി കളര്‍ ടി.വി.ക്ക്‌ വഴി മാറിക്കൊടുത്തതും, പഴയ ഭാരവും വലിപ്പവുമേറിയ മൊബൈല്‍ഫോണ്‍ ഇന്ന്‌ അപൂര്‍വ്വ വസ്‌തുവായതും ദൃഷ്‌ടാന്തം.
    (4) ഊര്‍ജ്ജ ഉപഭോഗത്തിലെ കുറവ്‌: വൈദ്യുതി ഇന്ന്‌ വിലപിടിച്ച വസ്‌തുവാണ്‌. അതുകൊണ്ട്‌ തന്നെ വളരെ കുറഞ്ഞ വൈദ്യുതി ചിലവുള്ള ഉപകരണങ്ങളോടാണ്‌ ഉപഭോക്‌താക്കള്‍ക്ക്‌ പ്രിയം. കറണ്ടുതീനികളായ പഴയ ഫ്രിഡ്‌ജ്‌ ഇപ്പോള്‍ ചിത്രത്തിലില്ലല്ലോ?
    (5) കാഴ്‌ചയിലെ വ്യത്യാസം: ഒരു തരം ഉപഭോക്തൃഭ്രമത്തില്‍
    അകപ്പെട്ട്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്ന ശീലം. മൊബൈല്‍ ഫോണ്‍തന്നെ ഇക്കൂട്ടത്തിലെ മുമ്പന്‍.
    (6) കമ്പനികള്‍ തമ്മിലുള്ള രൂക്ഷമായ മല്‍സരവും ഉപഭോക്താവിനെ ഒരു എക്‌സ്‌ചേഞ്ചിനെങ്കിലും പ്രേരിപ്പിക്കാതിരിക്കില്ല.
    (7) ഇതിനൊക്കെ പുറമെ വൈകാരികമായ കാരണങ്ങളും, ലൈഫ്‌ സ്റ്റൈലും വൈദ്യുത വോള്‍ട്ടേജിലെ ക്രമരാഹിത്യവും ഇലക്‌ട്രോണിക്‌ ഉപകരണത്തിന്റെ അകാലമരണത്തിന്‌ കാരണമാകാം.

കേരളം ഇ മാലിന്യ ഭീഷണിയില്‍

    ഇവിടെ പ്രസക്തമായ ചോദ്യം ഇങ്ങനെ മാറ്റപ്പെടുന്ന ഉപകരണങ്ങള്‍ എവിടേക്ക്‌ പോകുന്നു എന്നതാണ്‌. കുറെഎണ്ണം സെക്കന്റ്‌ഹാന്റ്‌ വിപണിയിലെത്തും. അതും കുറെകഴിയുമ്പോള്‍ ഉപേക്ഷിക്കും. ഇങ്ങനെ കുമിഞ്ഞുകൂടുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍
    വന്‍ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. ഒരു കമ്പ്യുട്ടറില്‍ അല്ലെങ്കില്‍ ഒരു ടെലിവിഷനില്‍ 100 ലേറെ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. മണ്ണില്‍ ഉപേക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍ കത്തിച്ചുകളയുമ്പോള്‍ മണ്ണിലേക്കെത്തുന്നത്‌ വിഷമയമായ ഒരു കൂട്ടം വസ്‌തുക്കളാണ്‌. ഇത്‌ പരിസ്ഥിതി സംതുലനത്തേയും ആവാസവ്യവസ്ഥയേയും പ്രതികൂലമായാണ്‌ സ്വാധീനിക്കുന്നത്‌.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇ -മാലിന്യത്തെക്കുറിച്ച്‌ ഒരു കരട്‌ രേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്‌. പ്രാഥമിക നിഗമനത്തില്‍ തന്നെ 1.46 ലക്ഷം ടണ്‍ ഇ -മാലിന്യം പുറത്തുതള്ളുന്നുവെന്ന്‌ കണ്ടത്തിയിട്ടുണ്ട്‌. വിവര സാങ്കേതികവിദ്യാസ്ഥാപനങ്ങള്‍ ഏറെ പടര്‍ന്നു പന്തലിച്ച തെക്കേഇന്ത്യയാണ്‌ ഏറെ ദുരിതമനുഭവിക്കേണ്ടി വരിക. ഇതു കൂടാതെ വികസിതരാജ്യങ്ങളില്‍ നിന്നും ഉപയോഗിച്ച കംപ്യൂട്ടര്‍

    എന്ന പേരില്‍ ഇവിടെയെത്തുന്ന മാലിന്യം കൂടിയാകുമ്പോള്‍ ഇത്‌ ഗുരുതരമായ സമസ്യയാകുന്നു. അഹമ്മദാബാദിലെ തുറമുഖം വഴി മാത്രം 30 ടണ്‍ ഇ -മാലിന്യം ഇന്ത്യയിലേക്ക്‌ എത്തുന്നുവെന്ന്‌ `ദി ഹിന്ദു' റിപ്പോര്‍ട്ട്‌ ചെയ്‌തിട്ട്‌ ഏറെ നാളുകളായിട്ടില്ല.-മാലിന്യത്തില്‍ വില്ലന്‍ കംപ്യൂട്ടര്‍/ടിവി മോണിറ്ററുകളാണ്‌. പിന്നെ ബാറ്ററികളാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌. ഇവ രണ്ടിലും പ്രധാന ഘടകം `ലെഡ്‌' ആണ്‌. ഒരു മോണിറ്ററില്‍ ഏകദേശം രണ്ട്‌ കിലോഗ്രാം `ലെഡ്‌` അടങ്ങിയിരിക്കുന്നു. കാഡ്‌മിയം, മെര്‍ക്കുറി, ക്രോമിയം തുടങ്ങിയ മൂലകങ്ങളും വിവിധ ഭാഗങ്ങളിലായി അടങ്ങിയിട്ടുണ്ട്‌. ഇവ മണ്ണില്‍ ആഴ്‌ന്നിറങ്ങി ഭൂഗര്‍ഭജലത്തെപ്പോലും മലിനീകരിക്കും. ജീവജാലങ്ങളുടെ മൊത്തത്തിലുള്ള നിലനില്‍പ്പിന്‌ തന്നെ അപായ സൂചനകളുയര്‍ത്തുന്നുണ്ട്‌.ഇലക്‌ട്രോണിക്‌ വിപണി മുന്നോട്ട്‌ വെയ്‌ക്കുന്ന ആശയം തന്നെ ``ഉപയോഗിക്കൂ:വലിച്ചെറിയൂ'' എന്നതാണ്‌. ഗാര്‍ഹികമായ ഇ -മാലിന്യത്തിന്റെ ആധിക്യത്തെക്കാളേറെ ഗവണ്‍മെന്റിനെ അലട്ടുന്നത്‌ വ്യവസായികരംഗത്തെ പ്രശ്‌നങ്ങളാണ്‌.
  • നമ്മുടെ സമ്പദ്‌വ്യവസ്ഥിതിയുടെ നട്ടെല്ലായി നില്‌ക്കുന്ന വിവര സാങ്കേതിക വിദ്യ 2005 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 75,000 കോടിയോളം രൂപയുടെ സോഫ്‌ട്‌വെയര്‍ കയറ്റുമതിയാണ്‌ നടത്തിയത്‌. .ടി. വളര്‍ച്ച ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്‌. അതോടൊപ്പം തന്നെ ഇതിനേക്കാളും കൂടിയ വളര്‍ച്ചാനിരക്കാണ്‌ ഇ -മാലിന്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്‌. നഗര മാലിന്യങ്ങളിലെ ഖരമാലിന്യത്തിന്റെ 10 ശതമാനത്തോളം ഇന്ന്‌ ഇലക്‌ട്രോണിക്‌ വസ്‌തുക്കളാണ്‌. നഗരസഭകളിലെ ശുചീകരണ തൊഴിലാളികള്‍ ഇലക്‌ട്രോണിക്‌ വസ്‌തുക്കളെ പ്ലാസ്റ്റിക്‌ ആയി കരുതി കത്തിച്ചുകളയുകയാണ്‌ ചെയ്യുന്നത്‌. കത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്‌ പതിന്മടങ്ങാണെന്ന്‌ അവര്‍ അറിയുന്നുണ്ടാകില്ല.ഉപയോഗിച്ച ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നത്‌ ഒരു വ്യവസായമായി നമ്മുടെ നാട്ടില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല. വികസിത രാജ്യങ്ങളില്‍ ഇ -മാലിന്യം ശാസ്‌ത്രീയമായി കൈകാര്യം ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ മാലിന്യസംസ്‌കരണം ഒരു വ്യവസായ സാധ്യത കൂടിയാണ്‌. സ്വിറ്റ്‌സര്‍ലണ്ട്‌, യു.എസ്‌., കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ``അപകടകരമായ വസ്‌തു''ക്കളായി കണക്കാക്കി ഇത്തരം മാലിന്യങ്ങളെ
    സംസ്‌ക്കരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്‍ മാതൃകയാക്കാവുന്ന മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ട്‌ വെയ്‌ക്കുന്നു. ഇലക്‌ട്രോണിക്‌ ഉപകരണം നല്‍കിയ സ്ഥാപനം തന്നെ ഉപയോഗകാല ദൈര്‍ഘ്യത്തിനു ശേഷം അവ തിരിച്ചെടുക്കാമെന്ന ഉറപ്പ്‌ ഉപഭോക്താവിന്‌ നല്‍കണം.നമ്മുടെ നാട്ടില്‍ നിരോധനം പലപ്പോഴും കടലാസ്സില്‍ മാത്രമൊതുങ്ങുകയാണ്‌ പതിവ്‌. 20 മൈക്രോണുകളില്‍ താഴെയുള്ള പ്ലാസ്റ്റിക്‌ ബാഗുകള്‍ നാം എത്ര പ്രാവശ്യം നിരോധിച്ച്‌ കഴിഞ്ഞു. എന്നിട്ടും പ്ലാസ്റ്റിക്‌ ബാഗുകള്‍ വിപണിയില്‍ സുലഭം. ഇന്ന്‌ നഗരപ്രദേശത്തെ അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ വരുത്തുന്ന തടസ്സം ചെറുതല്ല. എന്നാല്‍ അതിലും എത്രയോ വലിയ ഭീഷണി ഭാവിയില്‍ ഉയര്‍ത്താന്‍ ഇ -മാലിന്യങ്ങള്‍ക്കാകും. -മാലിന്യ വിഷയത്തില്‍ നാം ഇപ്പോള്‍ ശൈശവദശയിലാണെന്ന്‌ പറയാം. അതുകൊണ്ട്‌ പഴുതുകളില്ലാതെ ഒരു നിയന്ത്രണസംവിധാനവും സംസ്‌ക്കരണരീതിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വഴിയും ടെക്‌നോ പാര്‍ക്ക്‌ രണ്ടാംഘട്ട വികസനം വഴിയും വന്‍ ഐ.ടി നിക്ഷേപം ലക്ഷ്യമിടുന്ന കേരളം സമഗ്രമായ ഒരു ഇലക്‌ട്രോണിക്‌ മാലിന്യനയം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വ്യവസ്ഥയില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാല്‍ കൊച്ചിയുടെ പ്രാന്തപ്രദേശങ്ങള്‍ ഇ - ചവറ്റുകുട്ടയാകില്ലെന്ന്‌ സമാധാനിക്കാം. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്‌ ഗൗരവമായ പഠനത്തിന്‌ വിധേയമാക്കിയിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. ഏതായാലും ഇക്കാര്യത്തില്‍ വ്യകതമായ ഒരു പദ്ധതിയുണ്ടാക്കിയാല്‍ കൊച്ചുകേരളം, ഹരിത കേരളമായി തന്നെ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാകുമെന്നതില്‍ സംശയമില്ല.

Thursday, 16 October 2014

post-1

സ്കൂളുകള്‍ ഇ-മാലിന്യ കേന്ദ്രങ്ങളാകുന്നുവോ?
സ്ക്കൂള്‍ ഐ.ടി.ലാബുകളെ അടിസ്ഥാനമാക്കി ഒരു പഠനം എന്ന  ഒരു പഠന പ്രോജക്ട് ,കൊപ്പം ഹൈസ്ക്കൂളിലെ 10 Dക്ലാസില്‍ പഠിക്കുന്ന കാവ്യ കെ ദാസ് എന്ന ഞാന്‍ ഏറ്റെടുത്ത് നടത്തുന്നു.എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

                                                                             കാവ്യ.കെ.ദാസ്